സ്വന്തം ലേഖകന്‍: അമ്മയാകാന്‍ സണ്ണി ലിയോണ്‍ അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഒരു കുട്ടി എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് ചലച്ചിത്രലോകത്ത് നിന്നും തത്കാലത്തേയ്ക്ക് മാറി നില്‍ക്കാന്‍ സണ്ണി ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഭിനയവും സിനിമയും വിട്ട് അമ്മയാകാനുള്ള തീരുമാനത്തിലാണ് സണ്ണിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. പ്രായവും കടന്നു പോകുകയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അമ്മയാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പോണ്‍ ചിത്രങ്ങളിലൂടെ പ്രശസ്തയായ സണ്ണി ലിയോണ്‍ ഇന്ന് തിരക്കേറിയ ബോളിവുഡ് താരങ്ങളിലൊരാളാണ്. 2012ല്‍ ജിസം 2 എന്ന പൂജാ ഭട്ട് ചിത്രത്തിലൂടെയാണ് സണ്ണി ബോളിവുഡിന്റെ താരമായി മാറിയത്. ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ്2, ഹേറ്റ് സ്റ്റോറി2, സിങ് ഈസ് ബ്ലിങ്, മസ്തിസാദേ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ബീമെന്‍ ലവ് തുടങ്ങിയവയാണ് പ്രധാന സണ്ണി ലിയോണിന്റെ കരിയറിലെ പ്രധാന ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല