1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2016

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ വരവില്‍ കുടിയേറ്റക്കാരും മുസ്ലീങ്ങളും ആശങ്കയില്‍, കാനഡയിലേക്ക് കുടിയേറ്റ അപേക്ഷ നല്‍കാന്‍ വന്‍ തിരക്ക്. യുഎസിന്റെ അയല്‍ രാജ്യമായ കാനഡയില്‍ പൗരത്വം കിട്ടുന്നത് എങ്ങനെയെന്ന് തെരഞ്ഞ് ഇത്തരക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ കനേഡിയന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റും താറുമാറായി.

ട്രംപിന്റെ വരവ് കുടിയേറ്റക്കാരോടുള്ള സമീപനം മോശമാക്കും എന്ന ഭയമാണ് അയല്‍ രാജ്യമായ കാനഡയിലേയ്ക്ക് ചേക്കേറാന്‍ ഇത്തരക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്. കാനഡയില്‍ അമേരിക്കയ്ക്ക് സമാനമായ സാഹചര്യങ്ങളാണ് എന്നതാണ് കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഒരു ഘടകം. നിരവധി പേര്‍ ഒരുമിച്ച് കനേഡിയന്‍ പൗരനാകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് തെരഞ്ഞതോടെയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ സൈറ്റ് തകര്‍ന്നത്.

അതോടൊപ്പം ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായതിനു പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. രാജ്യവ്യാപകമായി ഏറ്റുമുട്ടലുകളും തീവക്കലുകളും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലയിടങ്ങലില്‍ യുഎസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചു. വൈറ്റ്ഹൗസിനു പുറത്തും പ്രതിഷേധക്കാരും ട്രംപ് അനുയായികളും ഏറ്റുമുട്ടി. യൂണിവേഴ്‌സിറ്റികളിലും പ്രതിഷേധം ശക്തമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.