സ്വന്തം ലേഖകന്‍: താന്‍ യുഎസിലെ എല്ലാ ജന വിഭാഗങ്ങളുടേയും പ്രസിഡന്റായിരിക്കും, വിജയത്തിനു ശേഷം ട്രംപിന്റെ പ്രതികരണം, വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് എത്തുന്നു. അമേരിക്കയിലെ എല്ലാ വിധ ജനവിഭാഗങ്ങളുടെയും പ്രസിഡന്റായി തുടരുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാം, അങ്ങനെ ഈ രാജ്യത്തെ ഒരുമിപ്പിക്കാം. ഇനി മുതല്‍ ഞാന്‍ നിങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു. ഒരു സ്വപ്നവും വലുതല്ല, വലിയ വെല്ലുവിളികളുമില്ല. നമുക്ക് നമ്മുടെ വിധിയെ നിര്‍ണ്ണയിക്കാം, ഞാന്‍ അമേരിക്കയെ എല്ലാ മേഖലകളിലും ഒന്നാമതാക്കും.
നിരവധി വിഭവങ്ങളുള്ള രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ പുരോഗതിക്കായി ഹൈവേകളും,സ്കൂളുകളും, ടണലുകളും നമുക്ക് നിര്‍മിക്കാം. ഇതിനായി ലക്ഷകണക്കിന് വരുന്ന ജനങ്ങളെ നമുക്കുപയോഗിക്കാം. നമ്മളുടെ നാട്ടിലെ വൃദ്ധരുടെ കാര്യത്തിലും ശ്രദ്ധാലുക്കളാവാമെന്നും ട്രംപ് പറഞ്ഞു. തന്റെ പ്രസംഗത്തില്‍ എതിരാളി ഹിലരിയെ കുറിച്ച് പരാമര്‍ശിക്കാനും ട്രംപ് മറന്നില്ല. ഹിലരി നന്നായി അധ്വാനിച്ചു. അവര്‍ രാജ്യത്തിനായി നല്കിയ സേവനങ്ങള്‍ മറക്കാവുന്നതല്ലെന്നും ട്രംപ് ഓര്‍മിപ്പിച്ചു.
യു.എസ് വൈസ് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൈക്ക് പെന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഇന്ത്യാന ഗവര്‍ണര്‍ കൂടിയായ മൈക്കായിരുന്നു ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. 2000 ല്‍ പെന്‍സ് യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യാനയുടെ 50 മത് ഗവര്‍ണറായി 2012 ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ 48 മത് വൈസ് പ്രസിഡന്റുമാണ് പെന്‍സ്.
ഇന്ത്യാന ഗവര്‍ണര്‍ എന്ന നിലയില്‍ വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ മൈക്ക് റിലീജിയസ് ഫ്രീഡം റെസ്റ്റോറേഷന് ആക്ട്, എല്‍.ജി.ബി.ടി ഭേദഗതി ആക്ട്, അബോര്ഷന് ബില്‍ തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച പല ബില്ലുകളിലും ഒപ്പുവക്കുകയും ചെയ്തയാളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല