1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2016

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്‍ സന്ദര്‍ശനത്തിന്, ആണവ കരാറില്‍ ഒപ്പു വക്കാന്‍ സാധ്യത, മുറുമുറുപ്പുമായി ചൈനീസ് മാധ്യമങ്ങള്‍. മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും. മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ആണവ കരാറില്‍ ഒപ്പ് വെക്കാനും സാധ്യതയുണ്ട്.

സാമ്പത്തികവും സൈനികവുമായ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനാണ് സന്ദര്‍ശനത്തില്‍ മുന്‍തൂക്കം നല്‍കുക. ജപ്പാന്‍ സാങ്കേതികതവിദ്യ ഇന്ത്യയിലെ ആണവ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തില്‍ സഹായകരമാവുന്ന വിധത്തിലായിരിക്കും ആണവകരാര്‍ . കരാര്‍ നടപ്പിലാവുന്നതിലൂടെ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഒരു രാജ്യവുമായിടുള്ള ജപ്പാന്റെ ആദ്യ ആണവ കരാറായിരിക്കും ഇന്ത്യയുമായി നടപ്പില്‍ വരിക.

കുടാതെ ചൈനാക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇരു രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി ചര്‍ച്ച നടത്തും. കൂടാതെ ഇരു രാജ്യങ്ങളുടെ സേനകളുടെ സംയുക്ത നാവിക അഭ്യാസം നടത്തുന്നതിനുള്ള സാധ്യതകളും മോദിയുടെ സന്ദര്‍ശനത്തില്‍ ഉന്നയിക്കും.

2014 ഓഗസ്റ്റില്‍ മോദി ജപ്പാനും, 2015 ല്‍ ഷിന്‍സെ ആബെ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. പുതിയ ശാക്തിക ചേരികള്‍ രൂപപെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപെടുത്താന്‍ നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കൊയ്ച്ചി ഹഗ്യൂദ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം മോദിയുടെ ജപ്പാന്‍ സന്ദര്‍ശന വാര്‍ത്തയെ മുറുമുറുപ്പോടെയാണ് ചൈനീസ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. ജപ്പാനും ചൈനയും തമ്മില്‍ ചൈനാകടലിലും ഇന്ത്യന്‍ മാഹാസമുദ്രത്തിലേയും നിരവധി ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ചൈനക്ക് ആശങ്ക ഉണര്‍ത്തുന്നതാണ്. ഇന്ത്യ ജപ്പാനുമായി അടുക്കുന്നത് ഡല്‍ഹിയും ബെയ്ജിങ്ങും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.