1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2016

സാബു ചുണ്ടക്കാട്ടില്‍ (ബെര്‍ക്കിന്‍ഹെഡ്): ഷ്രൂഷ്ബറി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നാളെ നടക്കും. രാവിലെ 9.30 മുതല്‍ ബെര്‍ക്കിന്‍ഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ ആണ് കലാ മാമാങ്കത്തിന് തിരിതെളിയുക. 12 ഓളം ഇനങ്ങളിലായി 2 വേദികളില്‍ ഒരേ സമയം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കാണികള്‍ക്ക് വിസ്മയ വിരുന്നാകും
രൂപതയിലെ ഇടവകകള്‍ ആയ മാഞ്ചസ്റ്റര്‍,ബെര്‍ക്കിന്‍ഹെഡ്, ചെസ്റ്റര്‍,നോര്‍ത്ത്വിച്ച്, ടെല്‍ഫോര്‍ഡ്, ക്രൂ, സ്റ്റോക്ക്‌പോര്‍ട്ട്, വിരാല്‍,എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ആണ് മത്സരങ്ങളില്‍ മാറ്റുരക്കുക .ഇടവക തലത്തില്‍ നടന്ന മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവരാണ് നാളത്തെ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.നാളുകള്‍ നീണ്ട കഠിന പരിശീലനത്തിനൊടുവില്‍ മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ കാത്തിരിക്കുകയാണ് ഓരോ മാസ്സ് സെന്ററുകളും വിശുദ്ധ ഗ്രന്ഥ പാരായണം,പ്രസംഗം,ഭക്തിഗാന മത്സരം,ബൈബിള്‍ സ്റ്റോറി ടെല്ലിംഗ്,മോണോആക്ട്,ബൈബിള്‍ ക്വിസ്,ഫാന്‍സിഡ്രസ്,ഗ്രൂപ്പ് ഡാന്‍സുകള്‍,ഗ്രൂപ്പ് സോങ്ങ്,സ്‌കിറ്റുകള്‍,മാര്‍ഗംകളി തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ അതിഥി ആയി പങ്കെടുക്കും.ഒട്ടേറെ വൈദീക ശ്രേഷ്ടരും പരിപാടിയില്‍ പങ്കെടുക്കും.വിജയികള്‍ക്ക് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി ഷ്രൂഷ്‌റി രൂപതാ സിറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി യുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ജോഷി ജോസഫ്,ബിജു ജോര്‍ജ്, കെ.ജെജോസഫ്, സണ്ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ സജിത്ത് തോമസ്, എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.
മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9.30 ന് മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്റ്റ് നമ്പര്‍ കൈപറ്റണമെന്ന് റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.
വേദിയുടെ വിലാസം.

St. Joseph’s Catholic Primary School
Woodchurch Road
Oxton, Wirral
CH43 5UT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.