സ്വന്തം ലേഖകന്‍: പുലിമുരുകന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍, അഞ്ചു പേര്‍ അറസ്റ്റില്‍. ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ മലപ്പുറം, പാലക്കാട്, ജില്ലകളില്‍ നിന്ന് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ നൗഷീര്‍, ഷഫീക്ക് പുല്ലാറ, നജീമുദ്ദീന്‍ ചുള്ളിമാട്, ഫാസില്‍ കുന്നുംപള്ളി, ഷഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതിയില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആന്റി പൈറസി സെല്ലിനെ സമീപിക്കുകയായിരുന്നു. റെയ്ഡുകള്‍ ഇനിയും തുടരുമെന്നും പോലീസ് സുപ്രണ്ട് അറിയിച്ചു.
അതേസമയം മലയാള സിനിമയിലെ നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയാക്കി പുലിമുരുകന്റെ മുന്നേറ്റം തുടരുകയാണ്. ഒരു മാസംകൊണ്ട് 100 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രം 150 കോടിയിലേക്ക് എത്തുമെന്നാണ് നിരീക്ഷികര്‍ പറയുന്നത്. ഒരു മാസംകൊണ്ടാണ് പുലിമുരുകന്‍ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമാണ് ഈ നേട്ടം. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുതല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് വരെ ചിത്രം സ്വന്തമാക്കുകയും ചെയ്തു. അതിനിടയിലാണ് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല