സ്വന്തം ലേഖകന്‍: കറന്‍സി പ്രശ്‌നം സിനിമയിലേക്കും, ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’യുമായി രഞ്ജിതും മമ്മൂട്ടിയും. പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്വലിച്ച്, പുതിയ രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍ വിതരണം ചെയ്യുന്ന ബഹളത്തിനിടയിലാണ് രഞ്ജിത്ത് തന്റെ പുതിയ സിനിമയുമായി വരുന്നത്. ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’ എന്നാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര്.
സാമ്പത്തികരംഗത്തെ സംബന്ധിച്ച് തന്നെയാകും സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പുതിയ സിനിമയുടെ പേര് വമ്പനെന്നാണ് എന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പുത്തന്‍ സാഹചര്യങ്ങളെ കൂടി കണക്കാക്കി, പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ എന്ന പേര് ഇന്ന് നിശ്ചയിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനവും, ഒപ്പം തന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയെയും പേരിനൊപ്പം യോജിപ്പിക്കാനാണ് രഞ്ജിത്തിന് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
കള്ളപ്പണകള്ളനോട്ട് വിഷയവുമായി ബന്ധപ്പെട്ടാണ് മുന്‍പ് ഇന്ത്യന്‍ റുപ്പീ എന്ന സിനിമയും രഞ്ജിത്ത് ഒരുക്കിയത്. പ്രിത്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രം കള്ളപ്പണത്തിന്റെ കാണാപ്പുറങ്ങള്‍ കാണിച്ച സിനിമയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല