അലക്‌സ് വര്‍ഗീസ്: തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍… ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ നവംബര്‍ 12 ശനിയാഴ്ച ഡെര്‍ബി ഇററ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടക്കും.ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.ക്ലബ്ബിന്റെ നാലാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു. ആദ്യന്തം ആവേശം നിറഞ്ഞ കഴിഞ്ഞ മൂന്ന് ടൂര്‍ണമെന്റുകളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് സംഘാടകര്‍.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 42 ടീമുകളാണ് മത്സരിക്കുന്നത്.രാവിലെ 11.00 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.ഒന്ന് മുതല്‍ നാല് സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ഡെര്‍ബിയുടെ മേയര്‍ കൗണ്‍സിലര്‍ ലിന്‍ഡ വിന്റര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. സമ്മാനച്ചടങ്ങില്‍ കൗണ്‍സിലര്‍ ജോ നൈറ്റ സന്നിഹിതനായിരിക്കും.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 300 പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 150 പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 100 പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75 പൗണ്ടും ക്യാഷ് അവാര്‍ഡായി നല്‍കപ്പെടും. കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന മറ്റ് നാല് ടീമുകള്‍ക്ക് 50 പൗണ്ട് വീതം ലഭിക്കും. ഡെര്‍ബി ടൂര്‍ണമെന്റിലേക്ക്
എല്ലാ കായികപ്രേമികളുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
DERBY ETWALL LEISURE CENTRE,
HILTON ROAD, ETWALL,
DERBY, DE65 6HZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല