1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2016

സ്വന്തം ലേഖകന്‍: രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ കള്ളപ്പണവേട്ട, ബാഹുബലി നിര്‍മാതാക്കളുടെ വീട്ടില്‍ നിന്ന് 60 കോടിയോളം രൂപ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അസാധുവാക്കിയ 500, 1000 നോട്ടുകള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ് റെയ്ഡ് നടത്തിയത്. ബാഹുബലിയുടെ നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായി അറുപത് കോടി രൂപയോളം ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്.
ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് തമിഴ്‌തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് എത്തിയ ചിത്രം ലോകമൊട്ടാകെ 650 കോടിയിലേറെ രൂപ നേടിയതായാണ് കണക്ക്. ഏപ്രിലില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങും.

ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ പിന്നാലെ വ്യാഴാഴ്ച ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ മറ്റുപല നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പലയിടത്തുനിന്നും അനധികൃതമായി സൂക്ഷിച്ച പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണക്കച്ചവടക്കാര്‍, നാണയവിനിമയക്കാര്‍, പണമിടപാട് സ്ഥാപനങ്ങള്‍ ഇവ മുഖേന കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.