1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2016

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവവും , സത്‌സംഗവും 2016 നവംബര്‍ 26 ശനിയാഴ്ച്ച.പ്രതിപദം മുതലുള്ള തിഥികളില്‍ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി അന്നേ ദിവസം ഹിന്ദുക്കള്‍ വിഷ്ണു പ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. വൃശ്ചിക മാസത്തിലെ വൈകുണ്ഠ ഏകാദശി വളരെയധികം പ്രാധാന്യമേറിയ ഒന്ന് തന്നെയാണ്.

എല്ലാ വര്‍ഷത്തെയും പോലെ ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഈ വൈകുണ്ഠ ഏകാദശി ദിവസം ലണ്ടന്‍ ഹിന്ദുഐക്യവേദി ഏകാദശിസംഗീതോത്സവമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഭഗവത്‌നാമത്തില്‍ അറിയിച്ചു കൊള്ളുന്നു .

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കര്‍ണാടക സംഗീതത്തിന്റെ മാസ്മരികതയെ ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ഏകാദശി സംഗീതോത്സവം ആഘോഷിച്ചിട്ടുള്ളത്.ഇതു യു. കെയിലെ തന്നെ ഒരേയൊരു ഏകാദശി സംഗീതോത്സവമാണ് എന്ന പ്രത്യേകതയുമുണ്ട് . ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധംകുട്ടികളും മുതിര്‍ന്നവരും അവരുടെ സംഗീതാഭിരുചിയെ പ്രകടിപ്പിക്കുന്നതോടൊപ്പം പഞ്ചരത്‌ന കീര്‍ത്തനാലാപനവും, സംഗീതവാദ്യോപകരണങ്ങളുടെ സമ്മേളനവും ഏകാദശിസംഗീതയോത്സവത്തിന്റെ മറ്റൊരു പ്രത്യേകതകൂടിയാണ്

സനാതനഃ ധര്‍മ്മ പ്രചരണാര്‍ത്ഥം നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ഹൈന്ദവ സംസ്‌ക്കാരവും അതിന്റെ പാരമ്പര്യവും നിലനിര്‍ത്തുന്നതിലൂടെ ജനങ്ങളുടെ മനസ്‌സില്‍ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വേരുകള്‍ ഊട്ടിഉറപ്പിക്കുകയാണ് ചെയ്യുന്നത് .മൂന്നാമത് ഏകാദശി സംഗീതഗോത്സവം 2016 നവംബര്‍ 26 തീയതി വളരെ വിപുലമായി പതിവു വേദിയായവെസ്റ്റ് ത്രോണ്‍ട്രോണ്‍ കമ്മ്യൂണിറ്റി സെന്റര്‍ഇല്‍ വച്ചു നടത്തുന്നതാണ് .എല്ലാ സത്ജനങ്ങളെയും ഈ പരിപാടിയിലേക്ക് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെയര്‍മാനായ തെക്കേമുറി ഹരിദാസ് ഹാര്‍ദ്ദവമായി ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

07828137478 , 07519135993, 07515918523

Venue Details: West Thornton Communtiy Cetnre.731735 , London Road, Thornton Heath, Croydon. CR76AU

Email: londonhinduaikyavedi@gmail.com

facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.