സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ നടനും ടെലിവിഷന്‍ താരവുമായ റോബര്‍ട്ട് വോണ്‍ അന്തരിച്ചു. 83 വയസുണ്ടായിരുന്ന വോണ്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. മാന്‍ ഫ്രം ദ അങ്കിള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ സീക്രട്ട് ഏജന്‍സ് നെപ്പോളിയന് സോളോ എന്ന കലാപാത്രമാണ് വോണിനെ പ്രശസ്തനാക്കിയത്.
മാഗ്നിഫിഷ്യന്റ് സെവനിലെ ലീ എന്ന കഥാപാത്രവും ഹറസ്റ്റില്, കോറോണേഷന്‍ സ്ട്രീറ്റ് എന്നീ പരമ്പരകളും വോണിനെ ജനകീയ താരമാക്കി. ഹോളിവുഡ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നെപ്പോളിയന് സോളോ എന്ന കഥാപാത്രമാണ് വോണിന് സൂപ്പര്‍താര പദവി നേടിക്കൊടുത്തത്.
1960 ല്‍ പുറത്തിറങ്ങിയ ദി മാഗ്നിഫിഷ്യന്റ് സെവന്, ബുള്ളിറ്റ് ആന്റ് ടോവറിംഗ് ഇന്‍ഫര്‍നോ, ദി ബ്രിഡ്ജ് അറ്റ് റെമഗെമന് തുടങ്ങിയ സിനിമകളിലെ വോണിന്റെ അഭിനയവും ഏറെ ജനശ്രദ്ധ നേടിയിരുന്നു. സൂപ്പര്മാന് 3 യിലെ പ്രതിനായകവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോ ആന്റ് ഓര്‍ഡര്‍: എസ്യുവി, ഗോള്‍ഡ് സ്റ്റാര്‍ എന്നിവയാണ് അവസാന ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല