1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2016

സ്വന്തം ലേഖകന്‍: വിവാദ ടെന്നീസ് താരം ഷറപ്പോവ മടങ്ങിയെത്തുന്നു, രണ്ടാമൂഴം യുഎന്‍ ഗുഡ്‌വില്‍ അംബാസഡറായി. ഉത്തേജക മരുന്ന വിവാദത്തില്‍ നഷ്ടപെട്ട യുഎന്‍ ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനമാണ് ടെന്നീസ് താരം മരിയ ഷറപ്പോവയെ തേടി വീണ്ടുമെത്തുന്നത്. മരിയ ഷറപ്പോവ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് യുഎന്‍ അധികൃതര്‍ സ്ഥീരീകരിച്ചിടുണ്ട്.

യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്ത് ഒമ്പത് വര്‍ഷത്തെ കരാറുണ്ടായിരുന്ന ഷറപ്പോവയെ ഉത്തജക മരുന്ന ഉപയോഗത്തിന് ടെന്നീസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് യുഎന്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.2017 ഏപ്രില്‍ വരെയാണ് താരത്തിന്റെ യുഎന്നുമായുള്ള പുതിയ കരാര്‍.

വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ഷറപ്പോവ ഒക്ടോബറില്‍ ടെന്നീസ് മത്സരങ്ങളിലേക്ക് തിരിച്ച് വന്നിരുന്നു. മെല്‍ഡോണിയം എന്ന നിരോധിത മരുന്ന് റഷ്യന്‍ താരത്തിന്റെ രക്തത്തില്‍ കലര്‍ന്നിടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2 വര്‍ഷം വിലക്ക് നേരിട്ടെങ്കിലും ആര്‍ബിട്രേഷന്‍ കോടതി വിധിയിലുടെ വിലക്ക് 15 മാസമായി കുറക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.