1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2016

സുജു ജോസഫ്: ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ചേതന യുകെ ആദരിക്കുന്നു; മികച്ച വിജയം നേടിയ വിദ്യാര്തഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെ ഇക്കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ ആദരിക്കുന്നു. നവംബര്‍ 19 ന് പൂളിലെ കാന്‍ഫോര്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഉച്ച കഴിഞ്ഞു 3.45 ന് നടക്കുന്ന കേരളപ്പിറവി ആഘോഷവേളയിലാണ് വിദ്യാര്‍ത്ഥികളെ ആദരിക്കുക. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍ ഉത്ഘാടകനായെത്തുന്ന ചടങ്ങില്‍ അദ്ദേഹം തന്നെ വിദ്യാര്തഥികള്‍ക്ക് ചേതന യുകെയുടെ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്പീക്കറെ കൂടാതെ യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായെത്തും.

ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളുടെ വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ മുഖേന chethanauk@outlook.com എന്ന ഇമെയിലില്‍ നവംബര്‍ പതിനേഴ് വ്യാഴാഴ്ചക്ക് മുന്‍പായി അയക്കണമെന്ന് സെക്രെട്ടറി ശ്രീ ജെ എസ് ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളില്‍ യുകെയിലെ വിവിധ കലാകാരന്മാര്‍ കേരളീയ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും.ചേതന കേരളപ്പിറവി വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ വിനോ തോമസ് അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

CANFORD HEATH COMMUNITY CENTRE MITCHELL ROAD POOLE BH17 8UE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.