കൊച്ചി: ട്രെയിന്‍ സിനിമയെച്ചൊല്ലി സംവിധായകന് ജയരാജിനെതിരെ തിയേറ്റര്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് രംഗത്ത്.
ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദ ട്രെയിന്‍ റിലീസ് ചെയ്യുന്നതിന് മുമ്പേ തിയ്യറ്ററുകളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്നും മമ്മൂട്ടി ചിത്രം എന്ന പേരില്‍ ചിത്രത്തിന്റെ പ്രമോണഷല്‍ പരിപാടികള്‍ നടത്തി വന്‍ തുക കൈപ്പറ്റുകയും മമ്മൂട്ടിയുടെ സാന്നിധ്യം കുറച്ചുരംഗങ്ങളില്‍ മാത്രം ഒതുക്കുകയും ചെയ്തെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന് ആരോപിക്കുന്നു.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം തിയേറ്റര്‍ വിട്ടത്. ഇനിമ മുതല്‍ ജയരാജിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫെഡറേഷന് വ്യക്തമാക്കി. എന്നാല്‍ ഫെഡറേഷന് നടപടിക്കെതിരെ ഫെഫ്കയ്ക്ക് പരാതി നല്‍കുമെന്ന് ജയരാജ് അറിയിച്ചു.
അതേസമയം സംവിധായകന് എന്ന നിലയിലല്ല നിര്‍മ്മാതാവ് എന്ന നിലയിലാണ് ജയരാജിനെതിരെ നടപടിയെന്ന് എക്സിബിറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല