സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രസിഡന്റ് റൂവല്‍ റിവ്‌ളിന്റെ ഇന്ത്യന്‍ സന്ദര്‍ശനം, പ്രതിരോധ, സൈനിക രംഗങ്ങളില്‍ പുതിയ കൂട്ടുകെട്ടിന് തുടക്കമിടാന്‍ ഇന്ത്യയും ഇസ്രയേലും. ആറു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് റൂവല്‍ റിവ്‌ളിനെ മുംബൈ വിമാനത്തവളത്തില്‍ ഇസ്രയേലി വ്യവസായികളൂടെ വന്‍ സംഘം സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കുടിക്കാഴ്ച നടത്തും. ഇന്ത്യ ഇസ്രായേല്‍ സംയുക്ത പദ്ധതികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തും.
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്‌ലി അര്‍പ്പിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ജൂതസമൂഹ പ്രതിനിധികളേയും കാണുന്നുണ്ട്. സൈനിക, പ്രതിരോധ രംഗങ്ങളില്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ പുതിയൊരു കൂട്ടുകെട്ട് രൂപപ്പെടുത്താമെന്നാണ് ഇരുരാജ്യങ്ങളുടേയും പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് ഇസ്രയേലുമായി അടുക്കുക എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി.
ഇസ്രയേലാകട്ടെ മാറുന്ന ലോകക്രമത്തില്‍ ഏഷ്യയിലെ വന്‍ശക്തിയുമായി അടുക്കാനുള്ള ശ്രമത്തിലുമാണ്. 1992 മുതല്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധമുണ്ടെങ്കിലും ഇടക്കിടെയുള്ള ആയുധ കച്ചവടമല്ലാതെ ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സൗഹൃദ പ്രകടനങ്ങളോ സന്ദര്‍ശനങ്ങളോ കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല