ഒരിക്കലും കിട്ടാത്തതിനെക്കാള്‍ നല്ലതാണ് വൈകിയെങ്കിലും ലഭിക്കുന്നതെന്നൊരു പഴമൊഴിയുണ്ട്. ഈ അര്‍ത്ഥത്തില്‍തന്നെ അല്ലെങ്കില്‍ പലതരത്തില്‍ ഉപയോഗിക്കാവുന്ന ഒരു പഴഞ്ചൊല്ലാണിത്. ഈ പഴഞ്ചൊല്ലിന് ഇടയ്ക്കെങ്കിലും നല്ല ഉദാഹരണങ്ങള്‍ കിട്ടാറുണ്ട്. അതുപോലൊന്നാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഒരു മുതിര്‍ന്ന പട്ടാളക്കാരന് സ്വന്തം അമ്മ അയച്ച കത്ത് അമ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ലഭിച്ചത്.
1953 ല്‍ ഈജിപ്തില്‍ പട്ടാളസേവനം അനുഷ്ടിച്ച ടെറി ക്രോലിക്കാണ് അന്ന് അമ്മ അയച്ച പോസ്റ്റുകാര്‍ഡ് കഴിഞ്ഞ ദിവസം ലഭിച്ചത്. അമ്മ എസ്തേര്‍ മേഴ്സിസൈഡിലെ വീട്ടില്‍നിന്ന അയച്ച കത്ത് ആര്‍മി ക്യാമ്പില്‍ വന്നിരുന്നില്ല. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പഴയ സാധനങ്ങള്‍ വില്‍ക്കാനാണ് പലതും ശേഖരിക്കുന്നതിനിടയില്‍ ടെറി ക്രോലിക്കിന്റെ അനന്തരവനാണ് ഈ കത്ത് കണ്ടുകിട്ടിയത്. അപ്പോള്‍തന്നെ അത് സ്വന്തമാക്കി അമ്മാവന് എത്തിച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ തപാല്‍വകുപ്പ് അമ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് എത്തിച്ചുകൊടുകേണ്ട കത്ത് ഉടമസ്ഥന് എത്തിച്ചുകൊടുത്തത് സ്വന്തം അനന്തിരവന്‍.
1975ല്‍ മരണമടഞ്ഞ അമ്മയുടെ ഓര്‍മ്മ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ് കാര്‍ഡിന്റെ വിജയമെന്ന് ടെറി ക്രോലി പറഞ്ഞു. ഇങ്ങനെയൊരു പോസ്റ്റുകാര്‍ഡ് എഴുതിയിട്ടുണ്ടെന്ന് തന്നെ അറിഞ്ഞിട്ടില്ലെന്ന് ടെറി ക്രോലി പറഞ്ഞു. അമ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച പോസ്റ്റുകാര്‍ഡ് ഇപ്പോള്‍ കിട്ടുന്നത് വല്ലാത്ത സന്തോഷമുണ്ടാക്കുവെന്നും ടെറി ക്രോലി പറഞ്ഞു. ഒരു ബില്യണ്‍ ആളുകള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന കാര്യമെന്നാണ് ഇതിനെക്കുറിച്ച് ടോറി ക്രോലി പറഞ്ഞത്.
10,000ത്തോളം പോസ്റ്റുകാര്‍ഡുകളാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. അതില്‍നിന്നാണ് ഇത് കണ്ടുപിടിച്ചതെന്ന് ടോറി ക്രോലിയുടെ അനന്തിരവന്‍ പറഞ്ഞു, അതും ഒരു ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല