സ്വന്തം ലേഖകന്‍: വിജയ് മല്യയുടേത് അടക്കം 7000 കോടി രൂപയുടെ കിട്ടാക്കടം എസ്ബിഐ നിഷ്‌ക്രിയ ആസ്തിയാക്കുന്നു. മല്യയുടെ കിംഗ് ഫിഷര്‍ ഉള്‍പ്പെടെ തിരിച്ചടവ് ഇല്ലാത്ത 100 കടക്കാരുടെ 7000 കോടി രൂപയാണ് നിഷ്‌ക്രിയ ആസ്തിയാക്കാന്‍ ബാങ്ക് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഈ അക്കൗണ്ടുകള്‍ എല്ലാം തന്നെ ബാങ്ക് അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട് (എയുസിഎ) പരിധിയിലാക്കി.
മൊത്തം 7,016 കോടിയോളം വരുന്ന കടത്തില്‍ 63 അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കും. ജൂണ്‍ 30 വരെ 48,000 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. 1,201 കോടി കടമുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്.
596 കോടി കടക്കാരാ കെഎസ് ഓയില്‍, 526 കോടിയുള്ള സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍, 400 കോടി കടക്കാരായ ഗെറ്റ് പവര്‍, 376 കോടിയുള്ള സായ് സിസ്റ്റം എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. കിംഗ് ഫിഷറിന് 17 ബാങ്കുകളില്‍ ആയി 6,963 കോടിയാണ് കടം. നേരത്തേ മല്യയുടെ ഗോവയിലെ കിംഗ് ഫിഷര്‍ വില്ല വില്‍പ്പന നടത്താന്‍ ബാങ്ക് ശ്രമിച്ചെങ്കിലും വാങ്ങാനായി ആരും മുന്നോട്ടു വന്നിരുന്നില്ല.
അതിനിടെ വിജയ്മല്യയുടേത് അടക്കം കിട്ടാക്കടം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും കടം എഴുതിത്തള്ളിയെന്ന വാര്‍ത്തയോട് പ്രതിക്കരിക്കവേ ധനമന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ മൂലം ജനം വലയുമ്പോള്‍ വമ്പന്മാരുടെ ഏഴായിരം കോടി രൂപ എഴുതി തള്ളിയെന്ന റിപ്പോര്‍ട്ട് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല