ലണ്ടന്‍: പുകവലി ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഗുളികകള്‍ ഹൃദ്രോഹത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. 140,000ത്തോളം ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ ഈ ഗുളികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാരെനിക്ലൈന്‍ എന്നും അറിയപ്പെടുന്ന കാംപിക്സ് ആത്മഹത്യപ്രവണത വളര്‍ത്തുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത 72% വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് യു.എസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
യു.കെയില്‍ ഒരു വര്‍ഷം ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ഈ മരുന്ന് കുറിച്ച് നല്‍കുന്നത്. ഡിപ്രഷന്, ആകാംഷ, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നുണ്ടെന്ന് നേരത്തെ നടന്ന ചില പഠനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ ഇത് ഗുരുതരമായ കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍ക്ക് ഉണ്ടാക്കുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
കാര്‍ഡിയോ വാസ്കുലാര്‍ പ്രശ്നങ്ങളില്‍ നിന്ന് മോചിതരാവാനാണ് ആളുകള്‍ ഈ ഗുളിക കഴിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്ക്കൂള് ഓഫ് മെഡിസിനിലെ സൊണാല്‍ സിംങ് പറയുന്നത്. എന്നാല്‍ ഇവര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പ്രശ്നങ്ങളാണ് ഈ ഗുളികകള്‍ കഴിക്കുന്നതുവഴി ഉണ്ടാവുന്നത്. ഇത് അവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടകാര്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഹൃദ്രോഗമുള്ള പുകവലിക്കാരില്‍ ഇത്തരം മരുന്നുകള്‍ ഹൃദ്രോഗപ്രശ്നങ്ങള്‍ ചെറിയതോതില്‍ വര്‍ധിപ്പിക്കുമെന്ന് യു.എസ് ശാസ്ത്രജ്ഞന്മാര് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ മരുന്നുകള്‍ പെരുമാറ്റത്തിലും ചിന്തയിലും മാറ്റമുണ്ടാക്കിയെന്നതിന് യു.കെയില്‍ നൂറുകണക്കിന് തെളിവുകളുണ്ട്..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല