ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാകുന്നതിന്റെ ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ ബറാക് ഒബാമയുമായി പങ്കുവെച്ചു. യൂറോപ്പിലേക്ക് ഒബാമ നടത്തിയ അവസാന ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്.
ജര്‍മനി, ബ്രിട്ടന്, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഒബാമയെക്കണ്ട് അവരുടെ ആശങ്ക വ്യക്തമാക്കിയത്. സുരക്ഷ, സാമ്പത്തിക വെല്ലുവിളി തുടങ്ങി നിരവധി വിഷയങ്ങളില്‍, ട്രംപ് പ്രസിഡന്റാവുന്നതോടെ യു.എസ് നയത്തില്‍ മാറ്റമുണ്ടാവുമോ എന്നായിരുന്നു യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ പ്രധാന ആശങ്ക.
യുക്രെയ്ന്, സിറിയ, നാറ്റോ സഖ്യം, വാണിജ്യ കരാറുകള്‍, കാലാവസ്ഥ വ്യതിയാനം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ചോദ്യം കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു. എന്നാല്‍, ജര്‍മനിയുമായി നാറ്റോ സഖ്യരാജ്യങ്ങളുമായും യു.എസ് ഇനിയും സഹകരിക്കുമെന്നും പറഞ്ഞ ഒബാമ, അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ തന്റെ ഭരണകാലയളവില്‍ സ്വീകരിച്ചിട്ടുണ്ടെന്നും തനിക്ക് ശേഷവും അങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
യൂറോപ്പില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബര്‍ലിനില്‍നിന്ന് തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവി സന്ദര്‍ശിച്ച ശേഷം യുഎസിലേക്ക് മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല