സിസേറിയനെ തുടര്‍ന്ന് ഉണ്ടായ പനിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ലണ്ടനില്‍ മരിച്ച കോതമംഗലം സ്വദേശിനി ലിബി ഷാനുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയുള്ള എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.ഗാറ്റ്വിക്കില് നിന്നും ഉച്ചയ്ക്കുള്ള ഉച്ചയ്ക്ക് ഉള്ള എമിറേറ്റ്സ് വിമാനത്തില്‍ പോകുന്ന ഷാനുവും കുഞ്ഞും ദുബായിയില്‍ നിന്നും ലിബിയുടെ മൃതദേഹം കൊണ്ട് പോകുന്ന വിമാനത്തില്‍ ആയിരിക്കും യാത്ര തിരിക്കുക. വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന ലിബിയുടെ സംസ്ക്കാര ചടങ്ങുകള്‍ അന്ന് തന്നെ നടത്തും.
ഷാനുവിന്റെയും കുഞ്ഞിന്റെയും വിമാന ടിക്കറ്റ് സൌജന്യമായി നല്‍കിയത് യു കെയിലെ പ്രമുഖ ട്രാവല്‍ എജെന്സിയായ ട്രാവല്‍ വിഷന്‍ ആണ്.ലിബി മരിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ട്രാവല്‍ വിഷന്‍ ഉടമ ശ്രീ മുസ്തഫ സൌജന്യമായി ടിക്കറ്റ് നല്‍കാമെന്ന വിവരം ഷാനുവിനെ നേരിട്ട് അറിയിക്കുകയായിരുന്നു.രണ്ടു പേര്‍ക്കുമുള്ള ടിക്കറ്റ് ഇന്നലെ ഷാനുവിന് കൈമാറി.ഇതോടെ കരുണ വറ്റാത്ത മലയാളി മനസുകള്‍ക്ക് മാതൃകയാവുകയാണ് ട്രാവല്‍ വിഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല