1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2016

സ്വന്തം ലേഖകന്‍: സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്‌സ് കണ്ടവരാരും ‘ഫുങ്ഷുക്ക് വാംഗ്ഡു’വിനെ മറക്കാന്‍ സാധ്യതയില്ല. ‘രഞ്ചോദാസ് ശ്യാമള്‍ ദാസ് ചഞ്ചഡ്’ എന്ന പേരില്‍ ഇംപീരിയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എത്തിയ സ്‌നേഹസമ്പന്നനും സുന്ദരനും ബുദ്ധിമാനും അരക്കിറുക്കനുമായ അമീര്‍ ഖാന്റെ ആ കഥാപത്രത്തിന് പ്രചോദനമായത് ലഡാക്കുകാരനായ സോനം വാങ്ചുക്കായിരുന്നു. ഇപ്പോഴിതാ വാങ്ചുക്കിനെ തേടി മികച്ച സംരംഭകനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരവും എത്തിയിരിക്കുകയാണ്.

റോളക്‌സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസസ് 2016 പുരസ്‌ക്കാരമാണ് അനേകം ശാസ്ത്ര പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ വാങ്ചുക്കിനെ തേടിയെത്തിയത്. നവ ചിന്തകളും കണ്ടെത്തലൂം പ്രവര്‍ത്തനങ്ങളുമൊക്കെയായി ലോകത്തെ മാറ്റി വരച്ചു എന്നതാണ് പുരസ്‌ക്കാരത്തിന് വാങ്ചുക്കിനെ അര്‍ഹമാക്കിയത്. അദ്ദേഹത്തിന്റെ ”ഐസ് സ്തൂപം” എന്ന പ്രൊജക്ടായിരുന്നു ഈ വര്‍ഷത്തെ പുരസ്‌ക്കാരാര്‍ഹമായ അഞ്ച് പദ്ധതികളില്‍ ഒന്ന്. പടിഞ്ഞാറര്‍ ഹിമാലയത്തിലെ വരണ്ട ഇടങ്ങളിലെ കൃഷിഭൂമിക്ക് വേണ്ട ജലദൗര്‍ലഭ്യം പരിഹരിക്കലായിരുന്നു മഞ്ഞു സ്തൂപം കൊണ്ട് സോനം നടപ്പാക്കിയത്.

വിളവെടുപ്പ് സമയമായ സമയമായ ഏപ്രില്‍ മെയ് മാസങ്ങളില്‍ 3500 മീറ്റര്‍ ഉയരത്തില്‍ കുണ്‍ലുനും ഹിമാലയന്‍ മല നിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക് മേഖലയില്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടാറുണ്ട്. ഇങ്ങിനെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് മഞ്ഞുകാലത്ത് കട്ടിയാകുന്ന ജലം ഉപയോഗിക്കുന്ന സംവിധാനം സോനം തയ്യാറാക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ സ്ഥലത്തെ പച്ചപ്പ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന വാന്‍ചുക്കിന്റെ പദ്ധതിയെ പിന്തുണച്ച് റോളക്‌സ് പുരസ്‌ക്കാര നിധിയും എത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.