സ്വന്തം ലേഖകന്‍: രാജ്യത്ത് നോട്ടു ക്ഷാമം അതിരൂക്ഷം, 20000 രൂപക്ക് ഡല്‍ഹി സ്വദേശിക്കു ലഭിച്ചത് 10 രൂപ നാണയങ്ങള്‍. ബാങ്കില്‍ ചെന്ന് 20,000 രൂപ പിന്‍വലിച്ചപ്പോള്‍ ഡല്‍ഹി സ്വദേശിയായ ഇംതിയാസ് അലാമിനു ലഭിച്ചത് 2000 പത്ത് രൂപയുടെ നാണയങ്ങളാണ്.
നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ ഭാഗമായി രാജ്യം മുഴുവന്‍ ചില്ലറക്കായി നെട്ടോട്ടം ഓടുമ്പോഴാണ് ഇംതിയാസിന് ബാങ്കുകാര് നാണയംകൊണ്ടു മൂടിയത്. നോട്ടുകളുടെ ക്ഷാമമാണ് ഇത്തരത്തില്‍ ഒരു വലിയ തുകയ്ക്ക് നാണയങ്ങള്‍ നല്കാന് ബാങ്കിനെ പ്രേരിപ്പിച്ചത്.
പണം എണ്ണുന്നതിന് മുന്‍പ് ബാങ്കിന്റെ മാനേജര്‍ പണമായി പത്തിന്റെ നാണയം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞിരുന്നു. പിന്നീട് വന്നാല്‍ നോട്ടുകള്‍ ലഭിച്ചേക്കും എന്ന് അറിയിക്കുകയും ചെയ്തു. എങ്കിലും, വീണ്ടും ക്യൂ നില്‍ക്കേണ്ടി വരുമല്ലൊ എന്നാലോചിച്ചപ്പോള്‍ നാണയമെങ്കില് നാണയം തരാന്‍ ഇംതിയാസ് ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല