ഗര്‍ഭിണികള്‍ക്ക് എന്തൊക്കെ കഴിക്കാമെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ പതിവാണ്. എപ്പോഴും പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഒരു മേഖലയാണത്. തര്‍ക്കങ്ങളുടെ ലോകത്തേക്ക് വരുന്ന പുതിയൊരു കാര്യമാണ് ഗര്‍ഭിണികള്‍ക്ക് വൈന്‍ കുടിക്കാമെന്ന നിര്‍ദ്ദേശം. അതായത് ഗര്‍ഭിണികള്‍ക്ക് അല്പസ്വല്പമൊക്കെ മിനുങ്ങാമെന്നുതന്നെയാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അങ്ങനെ മിനുങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന് കുഴപ്പമൊന്നുമുണ്ടാക്കില്ലെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
36 സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ ഇതിനുള്ള ചില സൂചനകള്‍ നല്‍കിയെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇത്രയും പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് വൈന്‍ കുടിക്കുന്നത് മൂലം കുഞ്ഞിന് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. അതേസമയം കൂടിയ തരത്തിലുള്ള മദ്യപാനം കുഞ്ഞുങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ ചെറിയതോതില്‍ മദ്യപിക്കാമെന്ന് ഗവേഷകര്‍ പറയുന്നുമുണ്ട്.
പത്ത് മുതല്‍ പതിനെട്ട് ഗ്രാംവരെ ആല്‍ക്കഹോള്‍ ശരീരത്തില്‍ ചെല്ലുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. പത്ത് ഗ്രാമില്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് പ്രശ്നമാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. 175 മില്ല വൈനില്‍ എട്ട് ഗ്രാം ആല്‍ക്കഹോള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത്രയും വൈന്‍ ദിവസവും കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല