1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2016

സ്വന്തം ലേഖകന്‍: ഒരുതുള്ളി വെള്ളത്തിനായി പൊരിഞ്ഞ് ബൊളീവിയ, കുടിവെള്ളത്തിന് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ മിക്ക നഗരങ്ങളും കടുത്ത ജല ദൗര്‍ലഭ്യം കാരണം വലയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത വേനലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് ഉണ്ടായത്. ഈ വര്‍ഷങ്ങളില്‍ മഴ കാര്യമായി ലഭിക്കാതായതും ബൊളീവിയയെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടു.

ലാപസ് നഗരത്തില്‍ വെള്ളമെത്തിക്കുന്ന മൂന്ന് അണക്കെട്ടുകള്‍ വറ്റിയതോടെയാണ് ജലത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയത്. 12 മണിക്കൂറില്‍ ഒരിക്കലാണ് റേഷന്‍ വിതരണം ചെയ്യുന്നത്. ബൊളീവിയയിലെ പ്രധാന അണക്കെട്ടായ ഒജുവന്‍ ഖോട്ട് അണക്കെട്ടില്‍ ഒരു ശതമാനം മാത്രം വെള്ളമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയതില്‍ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ജനങ്ങളോട് ക്ഷമ ചോദിച്ചു.

ജലക്ഷാമം പരിഹരിക്കാന്‍ വിദഗ്ധ സഹായം തേടിയ മോറല്‍സ് വരള്‍ച്ച നേരിടുന്നതില്‍ പരാജയപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ 70% പേര്‍ക്കും ഇപ്പോള്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് പാന്‍ അമേരിക്കന്‍ ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.