1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2016

സ്വന്തം ലേഖകന്‍: നോട്ടു പിന്‍വലിക്കല്‍ അഗ്‌നിപരീക്ഷയെന്ന് മോദി, ജനങ്ങളുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പ്. 500,1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഗ്‌നിപരീക്ഷയായിരുന്നെന്നും ഇതില്‍ രാജ്യം വിജയശ്രീലാളിതയായി പുറത്തുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് വളരെ സമയം ആവശ്യമായ നടപടിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് കുറച്ച് ബുദ്ധിമുട്ടുകള്‍ക്കും അസൗകര്യങ്ങള്‍ക്കും കാരണമായി. പക്ഷെ ഈ അഗ്‌നിപരീക്ഷയെ അതിജീവിച്ച് രാജ്യം വിജയം നേടുമെന്ന് താന്‍ വിശ്വസിക്കുന്നുതായും പ്രധാനമന്ത്രി പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് ഞാന്‍ 50 ദിവസമാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ 10 ദിവസം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. ഇതുവരെ 5,000 കോടിയിലധികം രൂപയാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. ബാങ്കുകള്‍ ഈ പണം മാര്‍ക്കറ്റുകളിലേക്ക് എത്തിക്കും. കള്ളനോട്ടുകാരേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ് നോട്ട് നിരോധനം ബാധിച്ചത്. ആരേയും കുഴപ്പത്തിലാക്കാനല്ല ആ തീരുമാനം എടുത്തത്. നമ്മുടെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാനായിരുന്നു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50 ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം പഴയ പടിയാകും. നോട്ട് നിരോധനം കുറച്ച് പേര്‍ക്ക് ബുദ്ധുമുട്ട് സൃഷ്ടിച്ചിട്ടുണ്ടാകും. എന്നാല്‍ നിരവധി കള്ളപ്പണക്കാരെ തകര്‍ക്കാന്‍ അതുകൊണ്ട് സാധിച്ചു. പാവപ്പെട്ടവരും ഇടത്തക്കാരും കള്ളപ്പണക്കാരല്ല. അവര്‍ സത്യസന്ധരാണ്. സര്‍ക്കാരിന്റെ നീക്കം അവരെ സഹായിക്കും. നിങ്ങളുടെ ത്യാഗം ഒരിക്കലും പാഴാകില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നവംബര്‍ എട്ടിനായിരുന്നു 500,1000 നോട്ടുകളുടെ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം മോദി പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പിലുണ്ടായ വലിയ ജനത്തിരക്ക് ഉണ്ടായതിനെതുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസത്തെ സമയമാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.