സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങള്‍ തമ്മില്‍ സഖാവ് വിളി നിര്‍ബന്ധമാക്കി. 88.75 ദശലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയില്‍ ഇനി പരസ്പരം സഖാവ് എന്ന് അഭിസംബോധന ചെയ്യണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈന(സി.പി.സി) നേതൃത്വം നിര്‍ദേശം നല്‍കി. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകളുടെ അഭിസംബോധനയായ കോമ്രേഡ് വിളി മാവോയുടെ കാലത്ത് ചൈനയില്‍ വ്യാപകമായിരുന്നു.
എന്നാല്‍ പിന്നീട് ആ പദത്തിന് ചൈനീസ് ഭാഷയില്‍ സ്വവര്‍ഗാനുരാഗവുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ ഒഴിവാക്കിയിരുന്നു. പാര്‍ട്ടി പുറത്തിറക്കിയ ഔദ്യോഗിക രേഖയിലാണ് ഇനി മുതല്‍ കോമ്രേഡ് എന്ന വിളി നിര്‍ബന്ധമാക്കിയതായി പ്രഖ്യാപിച്ചത്.
ഇനി മുതല്‍ ചൈനയിലെ പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം നിര്‍ബന്ധമായും സഖാവെന്ന് വിളിക്കണമെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സി.പി.സി യുടെ പുതിയ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ലോകമെങ്ങും ഉപയോഗിക്കുന്ന അഭിസംബോധനാ പ്രയോഗം തിരിച്ച് കൊണ്ട് വരണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സി.പി.സി പാര്‍ട്ടി അംഗങ്ങള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒരു കാലത്ത് ഉപേക്ഷിച്ച പഴയ അഭിസംബോധന ആധുനിക കാലത്ത് തിരിച്ച് കൊണ്ട് വരുന്നതില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പാങ് തന്റെ അഭിപ്രായം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും വിലയിരുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല