1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2016

സ്വന്തം ലേഖകന്‍: ജപ്പാനില്‍ വന്‍ ഭൂചലനം, സുനാമി സാധ്യതയെന്ന് മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. പലഭാഗത്തും സുനാമി തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 5.59 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുക്കുഷിമക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് അനുമാനം.

ഇതേത്തുടര്‍ന്ന് പല തീരങ്ങളിലും സുനാമി തീരകള്‍ അടിച്ചു തുടങ്ങി. സോമാ തുറമുഖത്തും സുനാമി തിരകള്‍ രൂപപ്പെട്ടിരുന്നു. 2011 നേരത്തേയും ഇതേ പ്രദേശത്തുണ്ടായ ഭൂകമ്പത്തിലാണ് സുനാമി ഉണ്ടായത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു.

ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തീവ്രതയുള്ള ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമയിലെ ആണവ പ്ലാന്റ് അടച്ചു.

2011ല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ 15000 ലധികമാളുകള്‍ മരിക്കുകയും 2500ലധികമാളുകളെ കാണാതാവുകയും ചെയ്തിരുന്നു. ഭൂകമ്പത്തില്‍ ഫുക്കുഷിമയിലെ ആണവ പ്ലാന്റിന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.