ബോളിവുഡിലേക്ക് കൂടതല്‍ ശ്രദ്ധ തിരിക്കുന്ന തെന്നന്ത്യന്‍ താരം അസില്‍ അജയ്‌ദേവ്ഗണിന്റെ ചിത്രത്തില്‍ നായികയാവുന്നു. രോഹിത് ഷെട്ടിയൊരുക്കുന്ന ബോല്‍ബച്ചനിലാണ് അസിന്‍ നായികയാവുന്നത്. അഭിഷേക് ബച്ചനും അജയ്‌ദേവ്ഗണും പ്രധാനതാരമാകുന്ന ചിത്രത്തില്‍ തെന്നന്ത്യന്‍ താരം ജനീലിയ ഡിസൂസയും നായികയാവുന്നുണ്ട്.
അജയ്‌ദേവ്ഗണും ദിലിന്‍ മേത്തയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്‍മാന്‍ നായകനായ ലണ്ടന്‍ ഡ്രീസില്‍ അജയ്‌ദേവ്ഗണും അസിനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അന്ന് തന്റെ ചിത്രത്തില്‍ അസിനെ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വാക്കുനല്‍കിയിരുന്നു.
തമിഴ് ചിത്രം സിങ്കത്തിന്റെ റീമേക്കില്‍ അസിനെ ഉള്‍പ്പെടുത്താന്‍ അജയ് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ചിത്രത്തില്‍ അസിന് ചാന്‍സ് നല്‍കുന്നത്.
ടോളിവുഡ് താരം സാമന്ത ചിത്രത്തില്‍ നായികയാവുന്നു എന്നായിരുന്നു ആദ്യവാര്‍ത്തകള്‍. എന്നാല്‍ താനിപ്പോള്‍ ബോളിവുഡിലേക്ക് പോകുന്നില്ലെന്നും തെലുങ്ക് ചിത്രത്തില്‍ തന്നെയാണ് ശ്രദ്ധവയ്ക്കുന്നതെന്നും പറഞ്ഞ് സാമന്ത രംഗത്തെത്തിയതോടെ ആ റിപ്പോര്‍ട്ടുകള്‍ക്ക് അന്ത്യമാകുകയായിരുന്നു.
തമിഴ് റീമേക്കായ ‘ഗജിനി’യിലൂടെ അമീറിന് ജോടിയായി ഹിന്ദിയിലെത്തിയ അസിന്‍ തുടര്‍ന്ന് സല്‍മാനുമായി ചേര്‍ന്ന് ലണ്ടന്‍ ഡ്രീംസ്, റെഡി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. ഷാരൂഖ് ചിത്രത്തിനായും അസിന്‍ കരാറായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല