സ്വന്തം ലേഖകന്‍: ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന യുദ്ധരംഗം ചോര്‍ത്തി, ഗ്രാഫിന് ഡിസൈനര്‍ പിടിയില്‍. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി 2 ലെ യുദ്ധരംഗം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനറെ പോലീസ് അറസ്റ്റ് ചെയ്തു. സംവിധായകന് എസ്.എസ് രാജമൗലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രാഫിക് ഡിസൈനറെ അറസ്റ്റ് ചെയ്തത്.
9 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഇയാള്‍ ചോര്‍ത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ നിന്നുള്ള പ്രധാന യുദ്ധരംഗമാണിത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജീവനക്കാരനാണ് ഗ്രാഫിക് ഡിസൈനറായ യുവാവ്.
ചോര്‍ന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് സംവിധായകന് പരാതി നല്‍കുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫോട്ടോ എടുക്കുന്നതിനും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ സെപ്റ്റംബറില്‍ പുറത്ത് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല