സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു. ഒമാനിലെ ബര്‍കയിലാണ് അപകടമുണ്ടായത്. വൈലത്തൂര്‍ പാറക്കോട് പൊട്ടച്ചോള അമീര്‍ (33) ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.
മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ സാബി (8), ഫാത്തിമ ജിഫ്ന (2) എന്നിവരെ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമീറിന്റെ ഭാര്യയ്ക്കും മകള്‍ക്കും നിസാര പരിക്കുണ്ട്.
ആറംഗ മലയാളി കുടുംബ സഞ്ചരിച്ച വാഹനമാണ് ബര്‍കയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെ അപകടത്തില്‍പ്പെട്ടത്. തിരക്കേറിയ ബര്‍ക നഖല്‍ റോഡില്‍ ആയിരുന്നു അപകടം. അപകടകാരണം അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല