സഖറിയ പുത്തന്‍കളം (ബര്‍മിങ്ങ്ഹാം): യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് യൂണിറ്റുകള്‍ ആവേശത്തോടെ കഠിന പരിശീലനത്തിലാണ്. മെന്‍സ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, ജൂനിയര്‍ വിഭാഗം എന്നീ മൂന്ന് കാറ്റഗറിയിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. ഡിസംബര്‍ മൂന്നിന് കവന്‍ടിയിലെ മോറ്റ് സ്പോര്‍ട്സ് സെന്ററിലാണ് ബാഡ്മിന്റണ്‍ മത്സരം നടത്തപ്പെടുന്നത്.
ഇത്തവണ 12 വയസ്സുമുതല്‍ 18 വയസ്സ് വരെ (17 വയസ്സും 11 മാസവും) പ്രായമുള്ളവര്‍ക്ക് ജൂനിയര്‍ മത്സരവിഭാഗം കൂടി ചേര്‍ത്തത് യുവജനങ്ങളെ ആവേശഭരിതരാക്കി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ നവംബര്‍ 28ന് മുന്‍പായി യൂണിറ്റ് സെക്രട്ടറി മുഖാന്തിരം പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 28ന് ശേഷം രജിസ്ട്രേഷന് സ്വീകരിക്കുന്നതല്ല.
പ്രസിഡന്റ് ബിജു മടക്കക്കുഴി. സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈ. പ്രസിഡന്റ് ജോസ് മാവച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശകസമിതിയംഗങ്ങളായ ബെന്നി മാവേലില്‍ റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല