അലക്സ് വര്‍ഗീസ്: എം.എം.സി.എ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം കുട്ടികളുടെ മികച്ച പങ്കാളിത്തോടും, സഹകരണത്തോടും കൂടെ വന്പിച്ച വിജയമായി. വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്കൂള്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികളിലും, മത്സരങ്ങളിലും നൂറ് കണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും പങ്ക് ചേര്‍ന്നു. രാവിലെ എം.എം.സി.എ പ്രസിഡന്റ് ശ്രീ.ജോബി മാത്യു ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീ. ബോബി ആലഞ്ചേരി ശിശുദിന സന്ദേശം നല്കി.
തുടര്‍ന്ന് കുട്ടികളുടെ വിവിധ മത്സരങ്ങള്‍ നടന്നു. ആദ്യം കുട്ടികളുടെ പ്രസംഗ മത്സരം ആയിരുന്നു. നറുക്കെടുപ്പിലൂടെ തങ്ങള്‍ക്ക് കിട്ടിയ വിഷയങ്ങളെ സംബന്ധിച്ച് കുട്ടികള്‍ വളരെ നല്ല നിലവാരത്തില്‍ ആണ് സംസാരിച്ചത്. പ്രസംഗ മത്സരത്തിന്ന് ശേഷം ക്വിസ് മത്സരവും തുടര്‍ന്ന് ഡ്രോയിംഗ്, ഫാന്‍സിഡ്രസ്സ് മത്സരങ്ങളും ഉണ്ടായിരുന്നു. മത്സരങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളായിരുന്ന ശ്രീ.ബോബി ആലഞ്ചേരി, ശ്രീ.സജി സെബാസ്റ്റ്യന്‍, ശ്രീമതി.റിന്‍സി സജിത്ത് എന്നിവര്‍ പറഞ്ഞു. വിജയികള്‍ക്ക് 2017 ജനുവരി 7 ന് നടക്കുന്ന അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
എം.എം.സി.എ യുടെ 2017 ലെ കലണ്ടറിന്റെ പ്രകാശനം തദവസരത്തില്‍ പ്രസിഡന്റ് ശ്രീ. ജോബി മാത്യു വൈസ് പ്രസിഡന്റ് ശ്രീ. ഹരികുമാര്‍.പി.കെ ക്ക് കൈമാറി നിര്‍വ്വഹിച്ചു. ശിശുദിനാഘോഷങ്ങള്‍ക്ക് ജോബി മാത്യു, ഹരികുമാര്‍.പി.കെ, സിബി മാത്യു, മനോജ് സെബാസ്റ്റ്യന്‍, സാബു പുന്നൂസ്, മോനച്ചന് ആന്റണി, ജനീഷ് കുരുവിള, ബോബി ചെറിയാന് തുടങ്ങിയവര്‍ നേത്യത്വം നല്കി. ശിശുദിനാഘോഷം വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാവര്ക്കും ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
മത്സര ഫലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Quiz
year 35
1st Bea jaison & Anna Maria Biju
2nd Jocelyn Sai.
3rd Harlin john & Daniel Janish
Year 68
Yaron John &Emil biju
2nd Jodi Sai
3rd Martin shoy
Year 8 &above
1st Edwin Bino
2nd Adhithya Harikumar
3rd Sandra Sabu
Fancy dress
Year 1& below
1st Devina Janish
2nd Grace Mariya Antony
Year 25
1st Aldrin Antony & Daniel Janish.
2nd Evaan Mathew & jake Eappen
Year 6 & above
Siya sabu
Elocution
Year 2 & below
1st Evaan Mathew
2nd Anand harikumar
Anna jose, Adriel Alex, Devina Janish (appreciation prizes)
Year 36
1st bea jaison
2nd saniya Mathew
3rd Daniel Janish &jake Eappen
Year 7 &above
1st Anekha Alex
2nd Ashley jose
3rd Benitta jaison & Abishek Alex
Drawing
Year 2 &below
1st Adriel Alex
2nd Elena kernel
3rd Anna jose
Year 35
1st Riya Mathew
2nd Jessica Gilbert
3rd Ashwin lijo & jessica Thomas
Year 6 & 8
1st Liz baiju
2nd Ryan Anil Mathew
3rd Niya varghees
Year 9 & above
1st Sandra Sabu
2nd Abishek Alex
3rd Benitta jaison & Angel Abraham
Ashley jose ( appreciation prize)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല