1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

കാത്തിരിപ്പുകള്‍ക്കു വിരാമം ഇടാന്‍ ഇനി ഒരുനാള്‍ മാത്രം. ലണ്ടന്‍ മലയാളികളെ കര്‍ണാടകസംഗീതത്തിന്റെ ആനന്ദലഹരിയില്‍ ആറാടിക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഈ വര്‍ഷം ലണ്ടന്‍ മലയാളികള്‍ക്ക് സംഗീത വിരുന്നൊരുക്കാന്‍ 65ല്‍പരംകലാകാരന്‍മാര്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. അതില്‍ തന്നെ എക്കാലവും ലണ്ടനിലെ കര്‍ണാടകസംഗീത ആസ്വാദകര്‍ക്ക് സുപരിചിതരായ സംഗീത പ്രതിഭകള്‍ ഒന്നുച്ചു ചേരുന്നു എന്നുള്ളതും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവത്തിന്റെ മാത്രം പ്രതേകത എന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു.
മറുനാട്ടിലും കര്ണാടകസംഗീതത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സമ്പത് കുമാര്‍ ആചാര്യ, കൈവിരലുകള്‍ കൊണ്ട് വയലിനില്‍ മന്ത്രികസ്പര്‍ശം തീര്‍ക്കുന്ന വയലിനിസ്റ്റു ദൊരൈബാലു , ബാംഗ്ലൂര്‍ പ്രതാപ് എന്നീ പ്രതിഭകളും.ഒട്ടനവധി സംഗീതകലാകാരന്മാരെ യു.കെ.മലയാളികള്‍ക്ക് സമ്മാനിച്ച ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരനായ രാജേഷ് രാമന്റെ നേതൃത്വത്തില്‍ അതിസമര്‍ത്ഥരായ കുരുന്നു പ്രതിഭകളുംകൂടി ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം ലണ്ടന്‍ മലയാളകള്‍ക്ക് ഒരു സംഗീത വിരുന്നു നല്‍കുമെന്നത് തീര്‍ച്ചയാണ് .

2016 നവംബര് 26, ശനിയാഴ്ച വൈകുന്നേരം കൃത്യം 5:30 ന് തന്നെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടുകൂടി ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവത്തിനു തിരി തെളിയുകയായി. ലണ്ടന്‍ഹിന്ദുഐക്യവേദിയുടെ,കുരുന്നുപ്രതിഭകളുടെ ഗണേശസ്തുതിയോടുകൂടിയാണ് സംഗീതോത്സവം ആരംഭിക്കുന്നത് . അങ്ങനെ ഈ വരുന്ന ശനിയാഴ്ച്ച വെസ്റ്റ് ത്രോണ്‍റ്റോണ്‍ കമ്മ്യൂണിറ്റി സെന്റര്‍ ലണ്ടനിലെ ഗുരുവായൂര്‍പുരിയായി മാറുകയാണ്. ഈ കലയുടെ കേളികൊട്ടിലേക്കു എല്ലാ വിഭാഗം സദ്ജനങ്ങളെയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

07828137478, 07519135993, 07932635935

Venue Details: West Thornton Heath Communtiy Cetnre,
731735, London Road, Thornton Heath, Croydon. CR76AU

Email: londonhinduaikyavedi@gmail.com

facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.