സ്വന്തം ലേഖകന്‍: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ നിരോധനം. പുതിയ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് നേപ്പാളിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കുന്നത് വരെയാണ് നിരോധനം.
വിദേശ പൗരന്മാര്ക്ക് ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കുന്നതിനുള്ള അനുമതിയാണ് ഈ വിജ്ഞാപനം. നേപ്പാള്‍ രാഷ്ട്ര ബാങ്ക് മേധാവി റാമു പൗദെല്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. നിയമാനുസൃതം ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നേപ്പാള്‍. നിലവില്‍ 25000 രൂപ വരെ ഇന്ത്യന്‍ കറന്‍സി നേപ്പാള്‍ പൗരന്മാര്ക്ക് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്
പുതിയ 500, 2000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് എന്‍.ആര്.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കി. വിദേശ വിനിമയചട്ട പ്രകാരം ഇന്ത്യ ഉത്തരവിറക്കിയാല്‍ നേപ്പാളില്‍ നോട്ടുകള്‍ അംഗീകരിക്കുമെന്നും പോഡല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വരെ നേപ്പാളില്‍ 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനു ശേഷമാണ് നേപ്പാള്‍ അധികൃതര്‍ നിരോധനം പിന്‍വലിച്ചത്. ഇതിനുശേഷം 25,000 രൂപ വരെ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ നോട്ടുകള്‍ കൈവശം വെക്കാന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല