സുഡാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 197 പേര്‍ മരിച്ചു. സുഡാന്‍ തീരത്ത് ചെങ്കടലിലാണ് അപകടമുണ്ടായത്. ബോട്ടിന് തീപിടിച്ച ശേഷം മുങ്ങുകയായിരുന്നു. മൂന്നു പേരെ മാത്രമേ രക്ഷപ്പെടുത്താനായുള്ളൂ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ബോട്ടിന്റെ ഉടമസ്ഥരായ യെമന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൊമാലിയ,സുഡാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ബോട്ടിലുള്ളവര്‍. 247 പേരുമായി പോകുകയായിരുന്ന മറ്റൊരു ബോട്ട് പിടികൂടുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിന് ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന സ്ഥിരം പാതയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല