ഷൈനു മാത്യു: യുക്മ നാഷണല്‍ കലാമേളയില്‍ തിരുവാതിര മല്‍സരത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബോള്ട്ടന് മലയാളി അസോസിയേഷന് Best േൃമditional thiruvathira award ലഭിച്ചു.സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുമെന്നും അപ്പീല്‍ സമിതി അറിയിച്ചു.
തിരുവാതിര കേരളത്തിന്റെ ഒരു പരമ്പരാഗതമായ ഒരു കലയെന്നിരിക്കെ നാഷണല്‍ കലാമേളയില്‍ ബെസ്റ്റ് ട്രഡീഷണല്‍ തിരുവാതിര അവാര്‍ഡ് മറ്റ് സമ്മാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകതയുളള അവാര്ഡാണന്നു വേണം കരുതാന്‍.
കേരളത്തിന്റെ തനതുകലകളുടെ പ്രഥമ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്ന ഈ കലയ്ക്ക് പരമ്പരാഗത ശൈലിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ നമ്മുടെ യുക്മ കലാമേളയ്ക്ക് നിറപ്പകിട്ടേകുന്നതായിരുന്നു.
നാട്ടില്‍ നിന്നെത്തിച്ച മുല്ല പൂവും തുളസിക്കതിരും നിലവിളക്കും ,അഭരണങ്ങളും വസ്ത്രധാരണവും എടുത്തു പറയേണ്ടവ തന്നെയായിരുന്നു.
വൈകിയെത്തിയ ഈ അവാര്‍ഡ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി ബോള്ട്ടന് അസോസിയേഷന് കാണുകയാണ്. ബെസ്റ്റ് ട്രഡീഷണല്‍ തീരുവാതിര അവാര്‍ഡ് നല്കിയ നാഷണല്‍ അപ്പീല്‍ സമിതിക്കും ഈ അപ്പീലിന് വേണ്ടി ബോള്ട്ടന് അസോസിയേഷന് വേണ്ട പിന്തുണ നല്കിയ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് ഭാരവാഹികള്‍ക്കും സര്‍വ്വോപരി മല്‍സര വിജയികള്‍ക്കും ബോള്ട്ടന് മലയാളി അസോസിയേഷന്റെ പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും ഇതോടോപ്പം അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല