ന്യൂദല്‍ഹി: വിഖ്യാത ചലച്ചിത്രകാരന് മണി കൗള്‍ (66) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം ദല്‍ഹിയിലെ വീട്ടില്‍ പുലര്‍ച്ചെ 1 മണിക്ക് മരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
മാതൃകാപരമായ ചിത്രങ്ങള്‍കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്തെ ഔന്നത്യത്തിലെത്തിച്ച അപൂര്‍വ്വം ചില സംവിധായകരുടെ കൂട്ടത്തിലാണ് മണി കൗളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജോഥൂപൂരില് ഒരു കാശ്മീര്‍ കുടുബത്തിലാണ് അദ്ദേഹം ജനിച്ചത്.
1969ല്‍ പുറത്തിറങ്ങിയ ഉസ്കി റോട്ടിയിലൂടെയാണ് കൗള്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഈ ചിത്രം മികച്ചചിത്രത്തിനുള്ള ആ വര്‍ഷത്തെ ഫിലിംക്രിട്ടിക്സ് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ആഷാദ് കാ ഏക് ദിന്, ദുവിധ എന്നിവയാണ് മറ്റ് പ്രമുഖ ചിത്രങ്ങള്‍. 1973-ലും 89-ലും മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി. 1989ല്‍ പുറത്തിറങ്ങിയ സിദ്ധീശ്വരി എന്ന ഡോക്യുമെന്ററി ചിത്രത്തിന് ദേശീയ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല