സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ബോര്‍ഡ് അടുത്തയാഴ്ച റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചു. ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച പെന്‍സില്‍വേനിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.
അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് വ്യക്തമായ ആധിപത്യം പ്രവചിച്ച സംസ്ഥാനങ്ങളിവ. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹിലരി ക്ലിന്റന് ഇതുവരെ തയ്യാറായിട്ടില്ല.
മിഷിഗണ്‍, പെന്‍സില്‍വാനിയ, എന്നിവിടങ്ങളില്‍ വീണ്ടും വോട്ടണ്ണെല്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്.
നവംബര്‍ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് വിസ്കോസില്‍ നിന്ന് 10 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. റീകൗണ്ടിങില്‍ ഈ വോട്ടുകള്‍ ഹിലരിക്ക് ലഭിച്ചാലും നിലവിലെ അവസ്ഥയക്ക് മാറ്റമുണ്ടാകില്ല. ട്രംപിന് മിഷിഗണില്‍ നിന്ന് 16ഉം പെന്‍സില്‍വാനിയയില്‍ നിന്ന് 20ഉം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. റീകൗണ്ടിങില്‍ ഇത്രയും വോട്ടുകള്‍ ഹിലരിയുടെ പേരിലാകുക അസാധ്യമാണ്. അങ്ങനെ ഒരു അട്ടിമറി നടന്നാല്‍ മാത്രമേ ഹിലരിക്ക് പ്രസിഡന്റാകാന്‍ സാധിക്കൂ.
ഗ്രീന്‍ പാര്‍ട്ടിയുടേതുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വിസ്കോസിന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. റീകൗണ്ടിങ് അടുത്തയാഴ്ച നടന്നേക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില് സ്റ്റെയന് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ഇതേ കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ ഡൊണാള്‍ഡ് ട്രംപോ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല