സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ഡൊണാള്‍ഡ് ട്രംപ്, ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിഡല്‍ കാസട്രോയെന്ന് ആരോപിച്ച അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കാസ്ട്രോയുടെ മരണത്തോടെ ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ക്യൂബ ഇപ്പോഴും അടമത്തത്തിലാണ് കഴിയുന്നതെന്നും അവരെ സ്വതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ ദ്വീപ് ഏറെ കാലം അനുഭവിച്ച ഭീകരതയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപെട്ടെന്നും ട്രംപ് കൂട്ടിച്ചേര്ത്ത്തു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് കാസ്ട്രോയുടെ വിയോഗമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രതികരണം.
കാസ്ട്രോയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യം ഉന്നയിച്ചതും വിവാദമായി. 1961 ലാണ് ക്യൂബയുമായുള്ള വാണിജ്യ കരാറുകള്‍ അമേരിക്ക റദ്ദാക്കിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ലാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള സൗഹൃദവും, വ്യാപാര കരാറുകളും പുനസ്ഥാപിഛ്കത്. ഫിദലിന്റെ ആഗ്രഹപ്രകാരം ഇന്നലെതന്നെ കാസ്ട്രോയുടെ ശവസംസ്കാരം നടത്തിയിരുന്നു. ഡിസംബര്‍ നാലിന് ഹവാനയിലായിരിക്കും ഫിഡല്‍ കാസ്ട്രോയുടെ സംസ്കാര ചടങ്ങുകള്‍.
അതേസമയം കാസ്ട്രോയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ട്രംപിന് മലയാളികളുടെ തെറിവിളി. കാസ്ട്രോയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റിന് ചുവട്ടിലാണ് മലയാളികളുടെ തെറിവിളി. ഭൂരിപക്ഷവും മലയാളത്തിലുള്ള കമന്റുകളാണ്. തെറിവിളിക്ക് പുറമെ കാസ്ട്രോ ആരായിരുന്നുവെന്ന് ട്രംപിനോട് വിശദീകരിക്കുന്ന കമന്റുകളുണ്ട്. എന്നാല്‍ മലയാളത്തിലാണെന്ന് മാത്രം. അപൂര്‍വം ചിലര്‍ ഇംഗ്ലീഷിലും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കാസ്ട്രോയുടെ ജീവിത മുഹൂര്‍ത്തങ്ങളും പോരാട്ടവീര്യവും ഇവര്‍ കമന്റുകളില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല