ബ്രിട്ടണില്‍ പുതുതായി രൂപീകരിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) ദേശീയ തല മെംബര്‍ഷിപ്പ് വിതരണ ഉദ്‌ഘാടനം ജൂലൈ 10 ന് ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്ത്തകരുടെ പ്രവാസി സംഘടനയുടെ അംഗത്വ വിതരണം കെ.പി.സി.സിയുടെ നിര്‍ദേശപ്രകാമാണ് ക്രമീകരിച്ചിരിക്കുന്നത്. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഒ.ഐ.സി.സി യു.കെ മെംബര്‍ഷിപ്പ് കാമ്പയിന്‍ കമ്മറ്റി ചെയര്‍മാനുമായ ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷനായിരിക്കും.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസിന്റെയും പോഷകസംഘടനകളുടെയും മുന്‍കാല നേതാക്കന്മാരുടേയും പ്രവര്‍ത്തകരുടേയും ആലോചനാ യോഗങ്ങള്‍ സംഘടിപ്പിച്ചതിനു ശേഷമാണ് മെംബര്‍ഷിപ്പ് വിതരണം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച യോഗങ്ങള്‍ ലണ്ടന്‍ ഈസ്റ്റ് ഹാം, ബര്‍മ്മിങ്‌ഹാം, മാഞ്ചസ്റ്റര്‍, ക്രോയിഡോണ്‍, ന്യൂകാസില്‍, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
യോഗത്തോട് അനുബന്ധിച്ച് ഒ.ഐ.സി.സി കലാ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടത്തപ്പെടും. ഈസ്റ്റ്‌ഹാമിലെ ഡിഡ്‌സ്ബറി സെന്ററിലാണ് യോഗം നടത്തപ്പെടുക. ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സജീവ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ടോണി ചെറിയാന്‍ ചെയര്‍മാനും മീരാ മനോജ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായി കമ്മറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. തോമസ് കാക്കശ്ശേരി, ജെയ്‌സണ്‍ ജോര്‍ജ്, നജീബ് (കേരളാ ബസാര്‍), സതീശ് ചന്ദ്രന്‍ (അനന്തപുരി), ഇബ്രാഹിം (തട്ടുകട) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക്
ഫ്രാന്‍സിസ് വലിയപറമ്പില്‍: 07411507348
ഗിരി മാധവന്‍: 07932928363
മാമ്മന്‍ ഫിലിപ്പ് – 07885467034
Venue:
Didsbury Centre, Didsbury Close Rd,
Eastham, London, E6 2SX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല