ലേഡീവെല്‍: യുണൈറ്റഡ് കിങ്ങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറം എന്ന ആത്മായ കൂട്ടായ്മ സഭാമക്കളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയുള്ള കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന്, ഭാരത കത്തോലിക്കാ സഭയുടെ പിള്ള തൊട്ടിലും മാര്‍ തോമശ്ലീഹാ പിതാവിന്റെ പുണ്യപാദസ്പര്‍ശനത്താല്‍ അനുഗ്രഹീതവുമായ ഇരിങ്ങാലക്കുട രൂപതയുടെ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസ്താവിച്ചു.
സഭാ പിതാക്കന്മാരോടൊത്ത് ചിന്തിച്ചു പ്രവര്‍ത്തിച്ച് അതോടൊപ്പം തന്നെ യു.കെ.യില്‍ അങ്ങോളമിങ്ങോളം ശുശ്രൂഷയില്‍ വ്യാപ്രതമായിരിക്കുന്ന വൈദിക വൃന്ദത്തോട് ചേര്‍ന്ന് നിന്നുകൊണ്ടും ഈ ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ യു.കെ.എസ്.ടി.സി.എഫിന് സാധിക്കുക തന്നെ ചെയ്യും എന്ന് പിതാവ് തന്റെ സന്ദേശത്തിലും പറഞ്ഞു.
യു.കെ.യിലെ ഏറ്റവും നല്ല ആത്മീയ സംഘടനയായി യു.കെ.എസ്.ടി.സി.എഫ്. മാറുന്നതോടൊപ്പം തന്നെ, ഈ യൂറോപ്യന്‍ ഭൂമണ്ഡലത്തില്‍ ചിതറിക്കിടക്കുന്ന എല്ലാ മാര്‍തോമ്മാ മക്കളുടെയും ഐക്യവും കൂട്ടായ്മയും കൂടെ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുവാനുള്ള ഉത്തരവാദിത്വം യു.കെ.എസ്.ടി.എഫിന് ഉണ്ടെന്ന് മാര്‍ പോളി പിതാവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല