സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍ . ക്യൂബയുടെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ ചിതാഭസ്മവുമായി ഹവാനയിലെ റെവല്യൂഷന് ചത്വരത്തില്‍നിന്ന് തുടങ്ങിയ യാത്ര നാലുദിവസം കൊണ്ട് കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ എത്തും.
ഒമ്പതു ദിവസത്തെ ദുഃഖാചരണ ചടങ്ങുകള്‍ക്കു ശേഷം ഞായറാഴ്ചയാണ് കാസ്ട്രോയുടെ ചിതാഭസ്മം സാന്റിയാഗോയില്‍ നിമഞ്ജനം ചെയ്യുക. രാവിലെ ഏഴിനാണ് പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് കാസ്ട്രോയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ച പേടകം വിലാപയാത്രക്കുവേണ്ടി സൈനികര്‍ പുറത്തുകൊണ്ടുവന്നത്.
ദേവദാരുവില്‍ പണിതീര്‍ത്ത പേടകം ക്യൂബന്‍ പതാകയില്‍ പൊതിഞ്ഞ് പ്രത്യേകം സജ്ജീകരിച്ച പുഷ്പാലംകൃതമായ ട്രെയിലറിലേക്ക് മാറ്റുകയായിരുന്നു. ഒലിവ് വര്‍ണത്തിലുള്ള സൈനിക വാഹനത്തില്‍ ഘടിപ്പിച്ചശേഷം ട്രെയിലര്‍ ഘോഷയാത്രയുടെ മുന്‍നിരയിലേക്ക് നീങ്ങി.
സൈനിക ഏകാധിപതിയെ അട്ടിമറിക്കാന്‍ കാസ്ട്രോയും ചെഗുവേരയും ക്യൂബയിലത്തെിയ പാതയിലൂടെയാണ് കഴിഞ്ഞ ദിവസം റാലി കടന്നുപോയത്. പഴയ ദാരിദ്ര്യത്തിന്റെ ഓര്‍മകള്‍പോലും തുടച്ചുനീക്കുംവിധം വികസനത്തിന്റെയും പുരോഗതിയുടെയും സാമൂഹിക വിപ്ലവം സാക്ഷാത്കരിച്ച പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. നവംബര്‍ 25 നായിരുന്നു കാസ്ട്രോ അന്തരിച്ചത്.
കാസ്?ട്രോയുടെ സംസ്?കാരചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ഹവാനയിലെത്തി. ആഭ്യന്തരമന്ത്രി രാജ്?നാഥ്? സിങ്ങി?െന്റ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ്? കാസ്?ട്രോക്ക്? അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി എത്തിയിട്ടുള്ളത്?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല