സ്വന്തം ലേഖകന്‍: രാജ്യത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി, സ്‌ക്രീനില്‍ ദേശിയ പതാക പ്രദര്‍ശിപ്പിക്കാനും ഉത്തരവ്. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ദേശീയ ഗാനം കേള്‍പ്പിക്കേണ്ടത്. ദേശീയ ഗാനത്തെ അവഹേളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ തീയേറ്ററുകളില്‍ ദേശീയ ഗാനത്തെ ചൊല്ലിയുണ്ടാകുന്ന തര്‍ക്കങ്ങളെ പറ്റിയും അവഹേളനത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു.
നേരത്തെ തിരുവനന്തപുരത്ത് ഒരു തീയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേല്‍ക്കാതെ കൂവി വിളിച്ചത് വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ശ്യാം മിശ്ര എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി. നിലവില്‍ നോര്‍ത്ത് കൊറിയ മാത്രമാണ് ദേശീയ ഗാനം കേള്‍ക്കുന്ന സമയത്ത് എഴുന്നേറ്റു നില്‍ക്കണമെന്ന നിയമം കര്‍ശനമായി നടപ്പിലാക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല