1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2016

സ്വന്തം ലേഖകന്‍: താരപ്രൗഡിയില്‍ യുവരാജ് സിങ് ഹസല്‍ കീച്ചിന് താലി ചാര്‍ത്തി. ക്രിക്കറ്റ് താരം യുവ്‌രാജ് സിങും നടിയും മോഡലുമായ ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം സിഖ് ആചാരപ്രകാരമാണ് നടത്തിയത്. ഛണ്ഡിഗഡിയിലെ ഒരു ഗുരുദ്വാരയില്‍ വച്ചുനടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്തു. ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ചു ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കുന്നുണ്ട്.

ബോളിവുഡ്ക്രിക്കറ്റ് ലോകത്തെ പ്രമുഖരും രാഷ്ട്രിയ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും വിവാഹത്തിന് എത്തിയപ്പോള്‍ യുവരാജിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ് ചടങ്ങില്‍ നിന്നും വിട്ടുനിന്നു. മതപരമായ ഗുരുക്കന്മാരുടെ നേതൃത്വത്തിലണ് നടക്കുന്നതെങ്കില്‍ താന്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്റെ മകന്റെ വിവാഹ ആഘോഷത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരം തന്നെയാണ്. ഏതെങ്കിലും മതപരമായ ഗുരുക്കന്മാരുടെ സാന്നിധ്യത്തിലാണു വിവാഹം നടക്കുന്നതെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന് യുവരാജിന്റെ അമ്മയെ അറിയിച്ചിട്ടുണ്ട്. അതാണു വിധി, ഞാന്‍ പോകില്ല. ഞാന്‍ ദൈവത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളു അല്ലാതെ മതപുരോഹിതന്മാരില്‍ എനിക്കു വിശ്വസമില്ലെന്നും യോഗ്‌രാജ് സിങ് പറഞ്ഞു.

കടുത്ത ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും തിരഞ്ഞെടുത്തത്. രാജകീയമായ പ്രൗഡീയോടെ പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു വധുവിന്റെ വേഷം. അതിനു ചേരുന്ന തരത്തില്‍ ഷെര്‍വാണി അണിഞ്ഞാണ് യുവി എത്തിയത്.

ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്തോടെ തന്നെയാണ് യുവരാജ് സിങ്ങിന്റെ വിവാഹ ആഘോഷങ്ങളും ആരംഭിച്ചത്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹത്തിന്റെ പേരുപോലും യുവരാജ് ഹസല്‍ പ്രീമിയര്‍ ലീഗ് എന്നാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെ ലളിത് ഹോട്ടലില്‍ സംഗീത് സെറിമണി ആഘോഷിച്ചു. ഡിസംബര്‍ അഞ്ചിന് സംഗീത് സെറിമണിയും ഡിസംബര്‍ ഏഴിന് ഡല്‍ഹിയില്‍വച്ചു വിവാഹവിരുന്നും കഴിയുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.