സ്വന്തം ലേഖകന്‍: ആരാധരുമായി കൂടുതല്‍ അടുക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എസ്കേപെക്സാണ് താരത്തിന്റെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ആരാധകരുമായ കൂടുതല്‍ അടുത്ത ബന്ധം സൃഷ്ടിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം. ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സണ്ണിയുമായി നേരിട്ട് ആരാധകരെ ബന്ധപ്പെടുത്തുന്നതായിരിക്കും ആപ്. സോഷ്യല്‍ മീഡിയയ്ക്ക് പുറമെ സണ്ണിയുടെ ഷോകളുടേയും പരിപാടികളുടേയും മറ്റും വിവരങ്ങളും ആപ്പിലൂടെ അറിയാന്‍ കഴിയും.
ആപ്പുള്ള ആരാധകര്‍ക്കിടയില്‍ ടോപ്പ് ഫാന്‍ മത്സരവും മറ്റും നടത്തി വളരെ സജീവമായ ഒരു ആപ് ലോകമാണ് നിര്‍മ്മാതാക്കളുടേ ലക്ഷ്യം. ആരാധകര്‍ക്ക് ആപ്പിലൂടെ പരസ്പരം സംവദിക്കാനും അവസരമുണ്ടാകും. ആപ് തന്റെ ഏറെ നാളത്തെ സ്വപ്നമാണെന്നും തന്റെ ലോകത്തേക്ക് ആരാധകര ക്ഷണിക്കുന്നതായിരിക്കും ആപ്പെന്നും സണ്ണി ലിയോണ്‍ ആപ്പിന്റെ ലോഞ്ചിംഗിനിടെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല