സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാനദുരന്തത്തിനു കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം പ്രേമമെന്ന് റിപ്പോര്‍ട്ട്. വിമാനം പുറപ്പെടും മുമ്പ് ഒരു കളിക്കാരന്റെ വീഡിയോ ഗെയിം ഉള്‍പ്പെടെ ബാഗ് കാണാതാകുകയും ബാഗ് തപ്പാന്‍ സഹകളിക്കാരും വിമാന ജീവനക്കാരും പോകുകയും ചെയ്തതു കാരണം വിമാനം പുറപ്പെടാന്‍ 20 മിനിറ്റോളം വൈകുകയും തുടര്‍ന്ന് യാത്രക്കിടയില്‍ ഇന്ധനം നിറക്കാന്‍ സമയം കിട്ടാതെ വരികയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഷാപ്പേകോണ്‍സ് ക്ളബ്ബിലുള്ളവരെല്ലാം ചേര്‍ന്നുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ക്ളബ്ബ് ഡയറ്ക്ടര് ചിനോ ഡി ഡൊമെനിക്കോ വിമാനം യാത്ര വീണ്ടും ആരംഭിക്കുന്നതിന് തൊട്ടു മുമ്പായി പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഈ വിവരമുള്ളത്. ഇതായിരുന്നു ടീമുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍ അവസാനമായി വന്ന സന്ദേശവും. ഇത് തങ്ങളെ ഏറെ ചിരിപ്പിച്ചതായി ടീമിനൊപ്പം സഞ്ചരിക്കാതിരുന്ന പ്രതിരോധതാരം ഡെമേഴ്സണ് കോസ്റ്റയും പറയുന്നു.
ബ്രസീലിനും ബൊളീവിയയ്ക്കും ഇടയില്‍ കോബിജയില് ഇറങ്ങി വിമാനം സാധാരണഗതിയില്‍ ഇന്ധനം നിറയ്ക്കാറുണ്ട്. താമസിച്ചതിനാല്‍ അര്‍ദ്ധരാത്രിയില്‍ പ്രവര്‍ത്തനമില്ലാത്ത ഈ സംവിധാനം വിമാനത്തിന് പ്രയോജനപ്പെടുത്താനായില്ല. ഷാപ്പേകോണ്‍സ് ക്ളബ്ബ് അംഗങ്ങളെയും വഹിച്ച് പോയ ചാര്‍ട്ട് ചെയ്യപ്പെട്ട വിമാനം മെഡലിയന്‍ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ ഇന്ധനം തീര്‍ന്ന് വീഴുകയായിരുന്നു. ഇന്ധനം നിറച്ചാല്‍ നാലു മണിക്കൂര്‍ നീണ്ട ദൂരം കിട്ടേണ്ട സ്ഥാനത്ത് വിമാനത്തിന് യാത്ര ചെയ്യാനായത് കേവലം 20 മിനിറ്റ് മാത്രമായിരുന്നു.
പൂര്‍ണ്ണ ഇന്ധനക്ഷമതയില്‍ ബൊളീവിയയിലെ സാന്റാക്രൂസിനും കൊളംബിയയിലെ മെഡെലിനും ഇടയില്‍ 1,600 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ ബിഎഇ146 ആവ്റോ ആര്‍ജെ 85 ജെറ്റിന് കഴിയും. എന്നാല്‍ താമസിച്ചു പോയതിനാല്‍ ബഗോട്ടയില്‍ ഇന്ധനം നിറയ്ക്കാന്‍ പൈലറ്റ് മിഗ്വേല്‍ ക്വൊയ്റോഗ സമ്മതിച്ചിരുന്നില്ല. മെഡലിയന്‍ വരെ എത്താനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നെന്ന് ഇയാള്‍ വിശ്വസിച്ചതായി വിമാനക്കമ്പനി ലാ മിയ ഡയറക്ടര്‍ പറയുന്നു.
ബൊളീവിയയില്‍ നിന്നും വിമാനം പിടിച്ച കളിക്കാരില്‍ ഒരാള്‍ ബാഗ് ഡെസ്പാച്ച് ചെയ്യുന്നതിന് മുമ്പ് തന്റെ വീഡിയോ ഗെയിം അതില്‍ നിന്നും എടുക്കാന്‍ മറന്നു പോയിരുന്നു. അത് തിരിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു വിമാനം വൈകിച്ചത്. സാവോപോളോയിലെ ഗൗറുലോ വിമാനത്താവളത്തില്‍ നിന്നും ആദ്യം പിടിച്ച വിമാനത്തില്‍ നിന്നും ഈ ബാഗ് ഡെസ്പാച്ച് ചെയ്തതായിരുന്നു. എന്നാല്‍ വിമാനം ജീവനക്കാരോട് കളിക്കാരന് ബാഗ് തപ്പിയെടുത്തു തരാമോയെന്ന് ചോദിക്കുകയും അവര്‍ അതിനായി പോയത് വിമാനം വൈകിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല