സ്വന്തം ലേഖകന്‍: മോഡിയുടെ ഇഷ്ട വിഭവം കിലോക്ക് 30,000 രൂപ വില വരുന്ന കൂണെന്ന് ആക്ഷേപം, ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍. നോട്ട് നിരോധനത്തിന് പിന്നാലെ കൂണ് വിഭവങ്ങളാണ് മോഡിയുടെ ഇഷ്ട ഭക്ഷണമെന്ന് വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ പുതിയ ചൂടര് വാര്‍ത്ത.
നോട്ട് പ്രതിസന്ധി മറികടക്കാന്‍ സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്തി ഭക്ഷണം കഴിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കഴിക്കുന്ന കൂണിന് കിലോയ്ക്ക് 30,000 രൂപ വില വരുമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.
ഹിമാചല്‍ പ്രദേശില്‍ വളരുന്ന കൂണുകളാണ് അദ്ദേഹം കഴിക്കുന്നത്. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ എത്തിയ കാലം മുതല്‍ അദ്ദേഹം ഈ കൂണ് വിഭവം ശീലമാക്കിയിരുന്നു. മോഡിയുടെ ആരോഗ്യ രഹസ്യം ഹിമാചലിലെ കൂണുകളാണെന്ന് നേരത്തെ ഡെയ്ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹിമാചലിലെ കൂണ് ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണമാണ് തന്റെ ഇഷ്ട വിഭവമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും മോഡി തുറന്ന് സമ്മതിച്ചിരുന്നു. ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാന മാര്‍ഗമാണ് ഈ കൂണുകള്‍. മാര്‍ച്ച് മുതല്‍ മെയ് വരെ സംഭരിക്കുന്ന കൂണുകള്‍ ഉണക്കിയാണ് വില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല