ലണ്ടന്‍: പുതുവര്‍ഷത്തില്‍ ജനത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. പുതിയ പെട്രോള്‍ ഡ്യൂട്ടിയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യും ചേര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വന്‍ വര്‍ദ്ധന വരുത്താന്‍ പോവുന്നു.
പുതുവത്സര ദിനത്തില്‍ ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 0.76 പെന്‍സാണ്. ഇതു പെട്രോളിനും ഡീസലിനും ബാധകമാണ്. ഇതിനു പുറമേ ഈ മാസം നാലു മുതല്‍ വാറ്റ് 17.5 ശതമാനമായിരുന്നത് 20 ശതമാനമായി വര്‍ദ്ധിക്കും.
രണ്ടു വര്‍ദ്ധനകളും പ്രാബല്യത്തിലാവുന്നതോടെ പെട്രോളിനും ഡീസലിനും പ്രതി ലിറ്ററിന് 3.5p വര്‍ദ്ധന വരും.
അണ്‍ലെഡഡ് പെട്രോളിന് വില 124.16p യാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വില പെട്രോളിന് 107.74p യും ഡീസലിന് 109.46p യുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല