സ്വന്തം ലേഖകന്‍: അഴിമതിക്കുരുക്കു മുറുകുന്നു, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഇംപീച്ച്മെന്റുമായി പ്രതിപക്ഷം. പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ചുചെയ്യാനുള്ള പ്രമേയം മൂന്നു പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഭരണഘടനയും ക്രിമിനല്നിയമവും ലംഘിച്ച പ്രസിഡന്റിനെ അധികാരത്തില്‍നിന്നു പുറത്താക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഈ മാസം ഒമ്പതിതാനു പ്രമേയത്തില്‍ വോട്ടിംഗ് നടക്കുക. 300 അംഗ പാര്‍ലമെന്റില്‍ ഈ കക്ഷികള്‍ക്ക് 171 സീറ്റുകളുണ്ട്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഈയാഴ്ച തന്നെ പ്രമേയം പാസാക്കാനാണു നീക്കം. ചോയി സൂണ്‍സില്‍ എന്ന വനിതാ സുഹൃത്തിനു ഭരണത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യം അനുവദിച്ചതാണു പാര്‍ക്കിനു വിനയായത്.
ചോയി വന്‍കിട കമ്പനികളെ സ്വാധീനിച്ച് വന്‍തുക സ്വന്തം കമ്പനികളിലേക്ക് ഒഴുക്കി. ഇതിനു പാര്‍ക്കു കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെന്നു പറഞ്ഞ പാര്‍ക് രാജ്യത്തോടു ക്ഷമാപണം നടത്തി. അതേസമയം, പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ടു ആറാഴ്ച്ചയായി സിയൂളില് പടുകൂറ്റന്‍ റാലികള്‍ നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല