സ്വന്തം ലേഖകന്‍: നോട്ട് നിരോധനം അസാധാരണം, കാര്യമായ ഫലമുണ്ടാകാന്‍ സാധ്യത കുറവെന്ന് നോബേല്‍ ജേതാവായ സാമ്പത്തിക വിദഗ്ദന്‍. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ പോള്‍ ക്രൂഗ്മാനാണ് മോഡിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
നോട്ട് നിരോധനം കൊണ്ട് കാര്യമായ നേട്ടമുണ്ടാകാന്‍ സാധ്യത കുറവാണെന്നും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തെ അസാധാരണം എന്ന വാക്ക് കൊണ്ടേ വിശേഷപ്പിക്കാന്‍ കഴിയൂ. എന്നാല്‍ ദീര്‍ഘകാല നേട്ടം ഉണ്ടാകുമെന്ന് പറയാനാകില്ല. ഉയര്‍ന്ന നിരക്കിലുള്ള നോട്ടുകള്‍ നിയമപരമല്ലാതാക്കുന്നത് നല്ലതാണ്. കേന്ദ്രസര്‍ക്കാരിന് ഇപ്രകാരം ചെയ്യാമായിരുന്നു. അനധികൃതമായ പണം ഒറ്റത്തവണ കൊണ്ട് പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.
ഒരു വര്‍ഷത്തിന് ശേഷം ഇതേ ആളുകളുടെ കയ്യില്‍ അനധികൃത സ്വത്ത് മറ്റ് പലവഴികളിലൂടെയും എത്തുമെന്ന് ക്രൂഗ്മാന്‍ പറഞ്ഞു. മാത്രമല്ല കള്ളപ്പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കാനും സര്‍ക്കാര്‍ തീരുമാനം കാരണമാകും. കള്ളപ്പണത്തിന്റെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തിരിക്കുകയാണ് അതുകൊണ്ട് തന്നെ അത് ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല